ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്യും
മലപ്പുറം: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു. രജിസ്ട്രേഷൻ, എൻജിൻ, ചേസിസ് നമ്പറുകൾ തിരിച്ചറിയാൻ സാധിക്കാത്തതോ വ്യാജ നമ്പർ പതിപ്പിച്ചതോ ആയ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.
ലേലത്തിന് മുന്നോടിയായി വാഹനങ്ങളുടെ കമ്പനി, മോഡൽ, നിറം എന്നിവ ഉൾപ്പെടുത്തിയ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലഭ്യമാണ്. പൊതുജനങ്ങൾക്ക് പട്ടിക പരിശോധിച്ച് തങ്ങളുടെ വാഹനം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പാക്കാം.
ലേലനടപടികളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർപ്പുകളുണ്ടെങ്കിൽ 26-ാം തീയതിക്ക് മുമ്പായി ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ജില്ലാ പോലീസ് ഓഫീസിലോ അറിയിക്കണം.
