ചേറ്റുവയിൽ മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാർ; കൂട്ടായി സ്വദേശികളുടെ ഫൈബർ വള്ളം കടലിൽ മുങ്ങി

October 02, 2026 - By Malapuram

ചേറ്റുവ: മത്സ്യബന്ധനത്തിനായി കടലിൽ പോയ കൂട്ടായി സ്വദേശികളുടെ ഫൈബർ വള്ളം എൻജിൻ തകരാറിനെ തുടർന്ന് കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 30 തൊഴിലാളികളെയും അപകടവിവരമറിഞ്ഞെത്തിയ മറ്റൊരു വള്ളത്തിലെ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.

കൂട്ടായി സ്വദേശി കൊയ്തീന്റെ പുരക്കൽ റഹൂഫിന്റെ ഉടമസ്ഥതയിലുള്ള മമ്പുറം സയ്യിദ് എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. എൻജിന്റെ സീക്കോക്ക് തകർന്നതിനെ തുടർന്ന് വള്ളത്തിനുള്ളിലേക്ക് വെള്ളം കയറിയതാണ് മുങ്ങാൻ കാരണമായത്.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിസ്മില്ല വള്ളത്തിലെ തൊഴിലാളികളാണ് 30 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

അപകടത്തിൽ വള്ളത്തിന്റെ എൻജിൻ, വലകൾ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾ, തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ എന്നിവ നഷ്ടപ്പെട്ടു. ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Category: തിരൂർ

Recent

Load More