ചെമ്മാട് ടൗണിലെ വൈദ്യുതി മുടക്കം; അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്
തിരൂരങ്ങാടി: ചെമ്മാട് ടൗണിലും തിരൂരങ്ങാടി കെഎസ്ഇബി സെക്ഷൻ പരിധിയിലും അടിക്കടി വൈദ്യുതി മുടങ്ങുന്നതിൽ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്തീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി.
കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണെന്നും ചെമ്മാട് ടൗൺ മേഖലയിൽ മാത്രം 30 തവണയിലധികം വൈദ്യുതി മുടങ്ങിയതായും യൂത്ത് ലീഗ് പ്രസിഡന്റ് യു എ റസാഖ് കെഎസ്ഇബി തിരൂരങ്ങാടി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർക്ക് നൽകിയ പരാതിയിൽ പറയുന്നു.
മനഃപൂർവം വൈദ്യുതി വിച്ഛേദിക്കുന്നുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യം ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
