ചട്ടിപ്പറമ്പിൽ അനധികൃത മദ്യവിൽപ്പന; 6 ലിറ്റർ മദ്യവുമായി ഹസ്സൻ പിടിയിൽ

October 02, 2026 - By Malapuram

പെരിന്തൽമണ്ണ: കൊളത്തൂർ ഡ്രൈ ഡേ, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് നടത്തിയ റെയ്ഡിൽ അനധികൃത മദ്യവിൽപ്പനക്കാരൻ പിടിയിൽ. ചേങ്ങോട്ടൂർ വരിക്കോടൻ വീട്ടിൽ ഹസ്സനെയാണ് ചട്ടിപ്പറമ്പിൽ മദ്യവിൽപ്പന നടത്തുന്നതിനിടെ പിടികൂടിയത്.
ചട്ടിപ്പറമ്പ്, പടപ്പറമ്പ്, പാങ്ങ് മേഖലകളിൽ ഇയാൾ വ്യാപകമായി മദ്യവിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇയാളിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച ആറ് ലിറ്റർ മദ്യവും 3,000 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. നേരത്തെയും എക്സൈസ് കേസുകളിൽ പ്രതിയായിരുന്നയാളാണ് ഹസ്സൻ.
പെരിന്തൽമണ്ണ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സുധീറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിബു, പ്രിവന്റീവ് ഓഫീസർ വി.കെ. ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ ജലീൽ, അബ്ദുൽ ബാസിത്, ഡ്രൈവർ പി. പുഷ്പരാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Recent

Load More