സൗഹൃദത്തിന്റെ സംഗമവേദിയായി ആതവനാട് വൈറ്റ് ഗാർഡ് സംഘടിപ്പിച്ച വൈറ്റ് ടോക്ക്
ആതവനാട്: ആതവനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ മൂന്നാമത് ‘വൈറ്റ് ടോക്ക്’ സംഗമം സംഘടിപ്പിച്ചു. സൂഫി മെഹ്ഫിൽ സംഗമത്തെ ഹൃദയസ്പർശിയാക്കി. സംഗമം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഇസ്ഹാഖ് ഫൈസൽ ഉദ്ഘാടനം ചെയ്തു. വൈറ്റ് ഗാർഡ് പഞ്ചായത്ത് കോർഡിനേറ്റർ ജംഷീർ വി കെ അധ്യക്ഷനായി.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റാഷിദ് വെട്ടിച്ചിറ, ജനറൽ സെക്രട്ടറി ജലീൽ വി, ട്രഷറർ ദിൽഷാദ് ആതവനാട് എന്നിവർ സംസാരിച്ചു. വൈറ്റ് ഗാർഡ് ക്യാപ്റ്റൻ റിഷാദ് വി. സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ഭാരവാഹികളായ സഫീർ നിസാം, സകരിയ, അൻസാർ, ബഷീർ എന്നിവരും മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഫൈസൽ കെ ടി, ഷംസു മുഴങ്ങാണി എന്നിവരും പങ്കെടുത്തു.
