ആവാസ് ആതവനാടിന്റെ ചരിത്രപഠനയാത്രയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി

October 12, 2026 - By MalappuramMedia



ആതവനാട്: സാംസ്കാരിക കൂട്ടായ്മയായ ആവാസ് ആതവനാടിന്റെ ചരിത്രപഠനയാത്രയായ ‘ചരിത്രായന’ത്തിന്റെ മൂന്നാംഘട്ടത്തിന് തുടക്കമായി. കുറുമ്പത്തൂർ ജുമാമസ്ജിദിനു സമീപത്തുനിന്ന് ആരംഭിച്ച യാത്ര പഞ്ചായത്ത് അംഗം ഷാഫി മേനോത്തിൽ ഉദ്ഘാടനം ചെയ്തു.

രമേശ് ആതവനാട് അധ്യക്ഷത വഹിച്ചു. പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനുള്ള യാത്രയിൽ സി.കെ. സൈതലവി, ഉണ്ണീതു ഹാജി, സി. ഹുസൈൻ, പറമ്പിൽ ബാവ ഹാജി, വരിക്കോടൻ സൈതലവി ഹാജി, ആബിദ് മുഞ്ഞയ്ക്കൽ, രാജൻ മാസ്റ്റർ കാരയാട്, സുധീർ ബാബു ചന്ദനക്കാവ്, സലിം മേൽപത്തൂർ, യാഹു കോലിശ്ശേരി, എം. അശോക് കുമാർ, വിനോദ് കുറുമ്പത്തൂർ, പ്രവീൺ കുറുമ്പത്തൂർ, അശോകൻ ചേലൂർ, ജയപ്രകാശ് ആതവനാട്, കെ.പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Recent

Load More