കാടാമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷൻ നാടിന് സമർപ്പിച്ചു

October 10, 2026 - By Malapuram

കോട്ടക്കൽ: കാടാമ്പുഴയിലും പരിസര പ്രദേശങ്ങളിലും നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നതിനായി നിർമ്മിച്ച 110 കെ.വി. സബ്‌സ്റ്റേഷൻ നാടിന് സമർപ്പിച്ചു. മരവട്ടം എം.കെ.എച്ച്.എം. എം.എൽ.പി. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.

മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ അധ്യക്ഷത വഹിച്ചു. മലപ്പുറം ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മിനി ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സബ്‌സ്റ്റേഷൻ നിർമ്മാണത്തിൽ പങ്കുവഹിച്ച ഉദ്യോഗസ്ഥരെയും കരാറുകാരെയും ചടങ്ങിൽ ആദരിച്ചു.

എടയൂർ പഞ്ചായത്തിലും കോട്ടക്കൽ ടൗണിലും പുതിയ സബ്‌സ്റ്റേഷനുകൾ ആരംഭിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് എം.എൽ.എ. പറഞ്ഞു.

ചടങ്ങിൽ കോട്ടക്കൽ നഗരസഭ ചെയർപേഴ്‌സൺ കെ.കെ. നാസർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ. റഹ്മാൻ, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, കാടാമ്പുഴ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.പി. വഹീദ, മാറാക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ലത തുടങ്ങിയവർ പങ്കെടുത്തു.

Recent

Load More