ട്രെയിനിൽ യാത്രക്കാരിയെ ശല്യംചെയ്തെന്ന പരാതിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

October 05, 2026 - By MalappuramMedia

മലപ്പുറം: ട്രെയിനിൽ യാത്രക്കാരിയെ അശ്ലീല ആംഗ്യം കാണിച്ച് ശല്യപ്പെടുത്തുകയും ഫോട്ടോ പകർത്തുകയും ചെയ്ത കേസിൽ രണ്ടുപേരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂർ സ്വദേശികളായ ചത്തോടി മുഹമ്മദ് റസൽ (23), നെച്ചിക്കൽ ഹംറാസ് മുഹമ്മദ് (26) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 25ന് എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെയാണ് പ്രതികൾ ശല്യപ്പെടുത്തിയത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പ്രതികൾ യാത്രക്കാരിയുടെ ഫോട്ടോ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ റെയിൽവേ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Recent

Load More