വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എംഡിഎംഎയുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

October 04, 2026 - By Malapuram

തിരൂർ: വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 13 ഗ്രാം എംഡിഎംഎയുമായി യുവാവിനെ തിരൂർ പോലീസ് പിടികൂടി. കൈമലശ്ശേരി ചെമ്മാല ഇബ്രാഹിംകുട്ടിയുടെ മകൻ നെധേറേഷ് (26) ആണ് ആലിങ്ങലിലെ വാടകവീട്ടിൽ നിന്ന് പിടിയിലായത്.
അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളുടെ പേരിൽ കേസുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. മണൽക്കടത്തിനായി ഇയാൾക്ക് മുൻപ് നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ഇടയ്ക്കിടെ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ മിഥുൻ, അനുഷ, ഇക്ബാൻ, നസീർ തിരൂർക്കാട്, സി.പി.ഒമാരായ അനന്തു, ടോണി, ജൗഹർ, ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് അയച്ചു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Category: തിരൂർ

Recent

Load More