കെ.എസ്.ആർ.ടി.സിയിൽ 72 താൽക്കാലിക ഡ്രൈവർ ഒഴിവുകൾ; ഒക്ടോബർ 12 വരെ അപേക്ഷിക്കാം

October 04, 2026 - By Malapuram

മലപ്പുറം: മലപ്പുറം ജില്ലയിൽ കെ.എസ്.ആർ.ടി.സിയിൽ 72 താൽക്കാലിക ഡ്രൈവർമാരെ നിയമിക്കുന്നു. പത്താം ക്ലാസ് വിജയവും സാധുവായ ഹെവി ഡ്രൈവിങ് ലൈസൻസുമാണ് അടിസ്ഥാന യോഗ്യത. മോട്ടോർ വാഹന ലൈസൻസ് നേടിയിട്ട് ഏഴ് വർഷം പൂർത്തിയായിരിക്കണം. ഇതിൽ ഹെവി മോട്ടോർ വാഹന ലൈസൻസ് നേടിയിട്ട് കുറഞ്ഞത് മൂന്ന് വർഷം കഴിഞ്ഞിരിക്കണം.

2026 ജനുവരി ഒന്നിന് 25നും 50നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ നിയമനത്തിന് പരിഗണിക്കില്ല. ദിവസവേതനം 715 രൂപയാണ്.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 12നകം തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

ഫോൺ: 0483 2734904.

Recent

Load More