ചട്ടിപ്പറമ്പിൽ റോഡിലേക്ക് മലിനജലം ഒഴുക്കി; സ്വകാര്യ സ്ഥാപനത്തിന് ₹10,000 പിഴ

October 02, 2026 - By Malapuram

ചട്ടിപ്പറമ്പ് കോഡൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ചട്ടിപ്പറമ്പ് ചാഞ്ഞാൽ പ്രദേശത്തെ റോഡിലേക്ക് മലിനജലം ഒഴുക്കിയ സ്വകാര്യ സ്ഥാപനത്തിന് ₹10,000 പിഴ ചുമത്തി. മലപ്പുറം–കൊളത്തൂർ റോഡിന്റെ വശത്തേക്ക് മലിനജലം ഒഴുക്കിയതിനാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.

പൊതുസ്ഥലങ്ങളിൽ മലിനജലം ഒഴുക്കുന്നതും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Recent

Load More