പോക്സോ കേസിൽ താനൂർ സ്വദേശിക്ക് 21 വർഷവും ആറ് മാസവും കഠിനതടവും പിഴയും

September 26, 2026 - By MalappuramMedia


പട്ടാമ്പി: 17 വയസ്സുള്ള ആൺകുട്ടിക്ക് നേരെ ഗുരുതര ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 21 വർഷവും ആറ് മാസവും കഠിനതടവും 1,30,000 രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.  താനൂർ ചിരക്കൽ പാന്നട്ട് വീട്ടിൽ സുനിൽകുമാർ (54) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2022-ൽ ഷൊർണൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഗോപകുമാർ, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ, അജിതൻ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. സന്ദീപ് ഹാജരായി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ലൈസൺ ഓഫീസർ എ.എസ്.ഐ. എസ്. മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.

Category: താനൂർ

Recent

Load More