പട്ടാപ്പകൽ റബ്ബർഷീറ്റ് മോഷണം: രണ്ടു പേർ അറസ്റ്റിൽ

September 25, 2026 - By North Malappuram

മഞ്ചേരി: വെങ്ങണ ബൈപ്പാസ് റോഡിൽ കവളങ്ങാടുള്ള വീടിന്റെ ഷെഡിൽ സൂക്ഷിച്ചിരുന്ന റബ്ബർഷീറ്റുകൾ പട്ടാപ്പകൽ മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിൽ രണ്ടു പ്രതികളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

മഞ്ചേരി കിഴക്കേത്തല മാടൻകോട് ഷൈജു (26), എൻ.എസ്.എസ്. കോളേജ് റോഡ് ചെറുവള്ളക്കാരൻ വീട്ടിൽ സഫ്‌വാൻ (26) എന്നിവരെയാണ് മഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രതികൾ വിൽപ്പന നടത്തിയ റബ്ബർഷീറ്റുകൾ മഞ്ചേരിയിലെ ഒരു കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു.

സീനിയർ സിവിൽ പൊലീസ് ഓഫീസർ നിഷാദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ഉബൈദ്, സലിം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Recent

Load More