കാവുങ്ങലിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി
കാവുങ്ങൽ : ആതവനാട് കാവുങ്ങലിൽ നിർമ്മിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ശിലാസ്ഥാപനം എംഎൽഎ കുറുക്കോളി മൊയ്തീൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി അസാദ് അധ്യക്ഷനായി. 55 ലക്ഷം ചെലവിലാണ് നിലവിലുള്ള സബ് സെന്ററിന്റെ സ്ഥലത്ത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ നിർമ്മിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിദ കുന്നക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ജാസർ, വാർഡ് മെമ്പർമാരായ അഷ്റഫ്, സുരേഷ്, മെഡിക്കൽ ഓഫീസർ വിനീത എന്നിവർ സംസാരിച്ചു.
