കോഹിനൂർ ലോറിത്താവളം യൂത്ത് ലീഗ് ഉപരോധിച്ചു; ഹൈവേയിലേക്ക് ഇറക്കി പാർക്ക് ചെയ്ത ട്രക്കുകൾ നീക്കി

September 11, 2026 - By MalappuramMedia

തേഞ്ഞിപ്പലം: കോഹിനൂരിലെ ലോറിത്താവളത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി ലോറിത്താവളം ഉപരോധിച്ചു. അപകടകരമായ രീതിയിൽ ദേശീയപാതയിലേക്ക് ഇറക്കി പാർക്ക് ചെയ്തിരുന്ന ട്രക്കുകൾ യൂത്ത് ലീഗ് പ്രവർത്തകർ നീക്കം ചെയ്യിപ്പിച്ചു.

നാഷണൽ ഹൈവേ അതോറിറ്റിയുടെ പട്രോളിങ് വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞാണ് ഉപരോധസമരം നടത്തിയത്. ലോറിത്താവളം മാറ്റിസ്ഥാപിക്കണമെന്ന കളക്ടറുടെ നിർദേശം നടപ്പാക്കുന്നതുവരെ സുരക്ഷാ ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും ആവശ്യമായ സുരക്ഷാ ബോർഡുകളും വെളിച്ചവും ഉടൻ സ്ഥാപിക്കുമെന്നും ഡിവൈ.എസ്.പി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

സി.എ. ബഷീർ, ടി.പി. നബീൽ, റഹീം പാറായി, റഫീഖ് വാണിയംപറമ്പത്ത്, ജൈസൽ ചേലേമ്പ്ര, കെ.ടി. ഫിറോസ്, സി.പി. നൗഫൽ, ഗഫൂർ ചാത്രത്തൊടി, നൗഷാദ് ഈത്ത തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Recent

Load More