പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു
തിരൂരങ്ങാടി: സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ. അനന്തു (22) ആണ് അറസ്റ്റിലായത്. സ്നാപ്ചാറ്റ് മുഖേന പെൺകുട്ടിയെ പരിചയപ്പെട്ട യുവാവ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ പാസ്വേഡ് കൈവശപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരൂരങ്ങാടി സി.ഐ. ബി. പ്രദീപ് കുമാർ, എസ്.ഐ. കെ.പി. സഫുവാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
