കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ യൂണിയന്റെ 2025–26 അധ്യയന വർഷത്തേക്കുള്ള ഭാരവാഹികൾ വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വൈസ് ചാൻസലർ യൂണിയൻ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചെയർപേഴ്സണായി കെ.വി. അഹദ് സമാൻ, വൈസ് ചെയർപേഴ്സണായി എ.കെ. ഫഹദ്, വൈസ് ചെയർപേഴ്സൺ ലേഡിയായി ആർ. നീരജ, സെക്രട്ടറിയായി മുഹമ്മദ് ഷാനിഫ്, ജോയിന്റ് സെക്രട്ടറിയായി അഭിന്യ ബിജു എന്നിവർ ചുമതലയേറ്റു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പാലക്കാട് ജില്ലയിൽ നിന്ന് പി. അർപ്പിത, കോഴിക്കോട് ജില്ലയിൽ നിന്ന് ഫാദിൽ ഹമീദ്, മലപ്പുറം ജില്ലയിൽ നിന്ന് കെ.സി. അബ്ദുൽ വാജിദ്, തൃശൂർ ജില്ലയിൽ നിന്ന് ദേവപ്രസാദ് എസ്. മേനോൻ, വയനാട് ജില്ലയിൽ നിന്ന് ആർ. അജേഷ് എന്നിവരും ചുമതലയേറ്റു.
ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. റഷീദ് അഹമ്മദ്, സിൻഡിക്കേറ്റംഗങ്ങളായ എം. അഹമ്മദ് കബീർ, ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ, ലഫ്റ്റനന്റ് ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, പ്രൊ. വാസുദേവൻ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ ഡോ. കെ. ഫസലുറഹ്‌മാൻ എന്നിവർ പങ്കെടുത്തു.
