സംസ്ഥാന സ്കൂൾ ഗെയിംസ്: സബ് ജൂനിയർ ഫുട്ബോളിൽ മലപ്പുറത്തിന് കിരീടം
മലപ്പുറം: തൃശ്ശൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ഫുട്ബോൾ വിഭാഗത്തിൽ മലപ്പുറം ജില്ലയ്ക്ക് കിരീടം. പ്രീക്വാർട്ടറിൽ കാസർകോടിനെയും ക്വാർട്ടറിൽ പാലക്കാടിനെയും സെമിഫൈനലിൽ തിരുവനന്തപുരത്തെയും 6-0ന് തോൽപ്പിച്ച മലപ്പുറം ഫൈനലിൽ എറണാകുളത്തെ 8-0ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്.
ടൂർണമെന്റിലെ മികച്ച താരമായി മലപ്പുറത്തിന്റെ സ്ട്രൈക്കർ വി. മുഹമ്മദ് നദീഷിനെ തിരഞ്ഞെടുത്തു.
മലപ്പുറം ടീമംഗങ്ങൾ: കെ. മുഹമ്മദ് ഷിഫിൻ, എ. മുഹമ്മദ് അൻഷിഫ് (എം.എസ്.പി. എച്ച്.എസ്.എസ്., മലപ്പുറം), ലോകേഷ് (എം.എം.എം. എച്ച്.എസ്.എസ്., കൂട്ടായി, തിരൂർ), സി.പി. മിഫ്സാൽ അബൂബക്കർ (ക്യാപ്റ്റൻ), മുഹമ്മദ് റിദ്വാൻ (എം.ഐ.സി.എച്ച്.എസ്., അത്താണിക്കൽ), പി.പി. അശ്വിൻ രാജ് (പി.എം.എസ്.എ. എച്ച്.എസ്.എസ്., എളങ്കൂർ), വി. മുഹമ്മദ് നദീഷ് (സി.ബി.എച്ച്.എസ്.എസ്., വള്ളിക്കുന്ന്), കെ. മുഹമ്മദ് ജെബിൻ (എസ്.എം.എം. എച്ച്.എസ്.എസ്., രായിരിമംഗലം), ടി.വി. മുഹമ്മദ് സഹ്റാൻ (ഡി.ജി.എച്ച്.എസ്.എസ്., താനൂർ), എൻ. മുഹമ്മദ് നിംഷാദ്, മുഹമ്മദ് റഷീദ്, കെ.പി. ഫാദി സമൻ (എസ്.ഒ.എച്ച്.എസ്., അരീക്കോട്), കെ. ശ്രീകേഷ് (എ.എസ്.എം. എച്ച്.എസ്., വെള്ളിയഞ്ചേരി), പി. ഷിഹാൻ (എച്ച്.എസ്.എസ്., ചുങ്കത്തറ), എം. ദേവരാഗ് (ജി.എച്ച്.എസ്.എസ്., വാണിയമ്പലം), പി.എൻ. റാമീസ് മുഹമ്മദ് (എച്ച്.എസ്., മൂർക്കനാട്), സി.പി. മുഹമ്മദ് അദീബ് (ജി.വി.എച്ച്.എസ്.എസ്., നെല്ലിക്കുത്ത്), പി. മുഹമ്മദ് റാഷിദ് (പി.പി.എം.എച്ച്.എസ്.എസ്., കൊട്ടുക്കര) എന്നിവരാണ് ടീമംഗങ്ങൾ.
കായികാധ്യാപകരായ കെ. അമീർ (എം.എം.എച്ച്.എസ്.എസ്., കൂട്ടായി), പി. മുഹമ്മദ് സജീർ (എച്ച്.എം.വൈ.എച്ച്.എസ്.എസ്., മഞ്ചേരി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ടീമിന്റെ പരിശീലനം.
