സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജേതാക്കൾ

September 21, 2026 - By MalappuramMedia

കോട്ടക്കൽ : കോട്ടക്കലിൽ നടന്ന 39-ാമത് സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ലാ ടീം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ പത്തനംതിട്ടയെ 32-31ന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

മലപ്പുറം ടീമിന്റെ കെ.പി. അർജുനെ മികച്ച താരമായി തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ചാമ്പ്യന്മാരായി. ഫൈനലിൽ ആലപ്പുഴയെ 28-27ന് പരാജയപ്പെടുത്തി കോഴിക്കോട് കിരീടം സ്വന്തമാക്കി. കോഴിക്കോട് ടീമിന്റെ ജെ. അശ്വനി മികച്ച താരമായി.

കേരള നെറ്റ്ബോൾ അസോസിയേഷൻ, കോട്ടക്കൽ നഗരസഭ, ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 420 കായികതാരങ്ങളും അമ്പതിലധികം ഒഫീഷ്യൽസും പങ്കെടുത്തു.

പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

Recent

Load More