മൂക്കുതലയിൽ യുവാവിനെ സംഘംചേർന്ന് മർദിച്ചു; വധശ്രമത്തിന് നാലുപേർ അറസ്റ്റിൽ

September 28, 2026 - By MalappuramMedia



ചങ്ങരംകുളം: മൂക്കുതലയിൽ യുവാവിനെ സംഘംചേർന്ന് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് നാലുപേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. മൂക്കുതല സ്വദേശികളായ ജിതിൻ (25), നിഹാൽ (18), മുഹമ്മദ് ഹാദിഫ് (19), രാഹുൽ (25) എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് ചങ്ങരംകുളം എസ്.ഐ. ജിതിൻ വാസ് പറഞ്ഞു. സെപ്റ്റംബർ 22-നാണ് കേസിനാസ്പദമായ സംഭവം.

മൂക്കുതല സ്വദേശി വെണ്ണിലവളപ്പിൽ അഫ്സലിനെയാണ് യുവാക്കൾ സംഘംചേർന്ന് ആക്രമിച്ചത്. മുൻവൈരാഗ്യം തീർക്കുന്നതിനായി അഫ്സലിനെ വീട്ടിൽനിന്ന് വിളിച്ചുവരുത്തി മൂക്കുതല കാവിൽപ്പാടം കുളത്തിന് സമീപത്തുവെച്ച് അഞ്ചുപേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചെന്നാണ് പരാതി.

പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Category: തവനൂർ

Recent

Load More