മലപ്പുറത്ത് എസ്.എഫ്.ഐ. മാർച്ചിന് നേരെ ജലപീരങ്കി; പോലീസ്-യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധം

October 02, 2026 - By Malapuram

മലപ്പുറം: തിരുവനന്തപുരത്ത് നടന്ന പോലീസ്-യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.പി.ഒ. റോഡിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ സ്ഥലത്തെത്തി.

പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി എൻ. ആദിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുജിൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്നേഹ, ടി. ഗോകുൽ, ജില്ലാ ജോയിന്റ് സെക്രട്ടറി അബുനൈസ് എന്നിവർ സംസാരിച്ചു.

Recent

Load More