മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു

September 24, 2026 - By MalappuramMedia

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പൊൻമള ആർ.സി നഗർ കുന്നത്തൊടി അബ്ദുറഹിമാന്റെയും ഹഫ്‌സത്തിന്റെയും മകൻ ഒന്നരവയസ്സുകാരൻ ഫൈലു റഹ്‌മാനാണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഈ മാസം 10-നാണ് കുട്ടിക്ക് പനി ആരംഭിച്ചത്. 20 മുതലാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ പ്രകടമായത്. ചൊവ്വാഴ്ചയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സഹോദരൻ ഫലാഹ് റഹ്‌മാനും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ 15-ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള ആൺകുട്ടിയും അഞ്ചാംപനി ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ജില്ലയിൽ അഞ്ചാംപനി ബാധിച്ച് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെ എണ്ണം രണ്ടായി.

ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ഇതുവരെ 103 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്.

Recent

Load More