മലപ്പുറം കോട്ടപ്പുറത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

September 28, 2026 - By MalappuramMedia

മലപ്പുറം: രാത്രിയിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കോട്ടപ്പുറം സ്വദേശി ഗണേശന്റെ ഉടമസ്ഥതയിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്.

രാത്രിയിൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിരുന്ന സമയത്താണ് സംഭവം. ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പരിഭ്രാന്തി ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി വിവരമില്ല.

വാറന്റി കാലാവധി അവസാനിച്ചിട്ടില്ലാത്ത ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഗണേശൻ പറഞ്ഞു. ഫോൺ പൊട്ടിത്തെറിക്കാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Recent

Load More