പൊന്നാനി കർമ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

October 05, 2026 - By Malapuram

പൊന്നാനി: കർമ പാലത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടം സംഭവിച്ചത്.
വെളിയങ്കോട് സ്വദേശി സി.സി. ഏനുവിന്റെ മകൻ ഫൈസൽ, പാലപ്പെട്ടി സ്വദേശികളായ അബു താഹിർ, ജാഫർ സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. പൊന്നാനി ആംബുലൻസ് പ്രവർത്തകർ മൂന്നുപേരെയും ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ വിദഗ്ധ ചികിത്സയ്ക്കായി 108 ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അബു താഹിറിനെയും ജാഫർ സാദിഖിനെയും പൊന്നാനി ആംബുലൻസ് പ്രവർത്തകർ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Recent

Load More