നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നിയമനം
മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഐടി ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബി.ടെക്, ഡിപ്ലോമ അല്ലെങ്കിൽ എം.സി.എ. ആണ് യോഗ്യത.
യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 12-ന് ഉച്ചയ്ക്ക് 12-ന് നിലമ്പൂർ ജില്ലാ ആശുപത്രി ഓഫീസിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 04931 220351.
