നിരവധി കേസുകളിലെ പ്രതി കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: നിരവധി കേസുകളിൽ പ്രതിയായ ചങ്ങരംകുളം നന്നംമുക്ക് സ്വദേശി ചെമ്പിയത്ത് റഫീഖ് (45) കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായി.
കുറ്റിപ്പുറം എസ്.ഐ. വി.കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചങ്ങരംകുളം, പൊന്നാനി പൊലീസ് സ്റ്റേഷനുകളിൽ റഫീഖിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
