തവനൂരിൽ വയോധികയുടെ വീട്ടിൽ മോഷണം; അയൽവാസി അറസ്റ്റിൽ

September 30, 2026 - By Malapuram

തവനൂർ: വയോധികയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. തവനൂർ അയങ്കം കൂരടി സ്വദേശിയായ വകയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (31) ആണ് കുറ്റിപ്പുറം എസ്.ഐ. വി.കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
തവനൂർ കൂരടി സ്വദേശി മാടമ്പിക്കാട്ടിൽ നൂർജഹാന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വയോധികയുടെ അയൽവാസിയായ പ്രതി ഒന്നേകാൽ പവൻ തൂക്കമുള്ള ചെയിൻ, രണ്ട് പവന്റെ പാദസരം, മോതിരം എന്നിവ ഉൾപ്പെടെ മൂന്നേകാൽ പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.
ഇക്കഴിഞ്ഞ 21-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Category: തവനൂർ

Recent

Load More