ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്; പന്തല്ലൂർ എച്ച്എസ്എസ്സിന് ഓവറോൾ കിരീടം
മഞ്ചേരി: മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ. യു.പി. സ്കൂളിൽ സമാപിച്ച ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ 26 സ്വർണം നേടി പന്തല്ലൂർ എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാരായി.
19 സ്വർണം നേടിയ തിരുനാവായ റീ-എക്കോ ക്ലബ്ബ് രണ്ടാം സ്ഥാനവും 15 സ്വർണം നേടിയ എ.എഫ്.ടി. കൊണ്ടോട്ടി മൂന്നാം സ്ഥാനവും നേടി. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 400-ലധികം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
സമാപനയോഗത്തിൽ കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ആർ. റെൻ ട്രോഫികൾ വിതരണം ചെയ്തു. ജൂഡോ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.കെ. നൗഫൽ, ജോയിന്റ് സെക്രട്ടറി എ. ജിഷിൻ, ബോക്സിങ് അസോസിയേഷൻ സെക്രട്ടറി എ.വി. പ്രജിത്ത് എന്നിവർ സംസാരിച്ചു.
