ജില്ലയിലെ ഫുട്ബോൾ അക്കാദമികളിലേക്കുള്ള സെലക്ഷൻ 12-ന്
മലപ്പുറം: മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ജില്ലയിലെ ഫുട്ബോൾ അക്കാദമികളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ സെപ്റ്റംബർ 12-ന് നടക്കും. 2012, 2013, 2014, 2015 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം.
സെലക്ഷൻ നടക്കുന്ന കേന്ദ്രങ്ങളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും:
- കോട്ടപ്പടി ഫുട്ബോൾ അക്കാദമി – 9746986053
- താനൂർ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയം – 9747701578
- എടപ്പാൾ ജി.എച്ച്.എസ്.എസ്. – 7907942967
- പെരിന്തൽമണ്ണ പി.ടി.എം. കോളേജ് – 9947421893
- അരീക്കോട് തെരട്ടമ്മൽ സ്റ്റേഡിയം – 9746412541
- വള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയം – 9087363560
താൽപര്യമുള്ള കുട്ടികൾ ബന്ധപ്പെട്ട സെലക്ഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു.
