എം.വി.ഡിക്ക് പരാതി നൽകിയ യുവാവിന് മർദനം; വധഭീഷണിയിൽ കേസ്
കുറ്റിപ്പുറം: വാഹനത്തിനെതിരേ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയ യുവാവിനെ തടഞ്ഞുനിർത്തി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കുറ്റിപ്പുറം സ്വദേശി ജയപ്രകാശിനെതിരേയാണ് കേസ്.
പാലക്കാട് കുമ്പിടി സ്വദേശിയായ സായ്കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണന്റെ മകൻ മണികണ്ഠൻ (40) നൽകിയ പരാതിയിലാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തവനൂർ തൃക്കണാപുരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വാഹനത്തിനെതിരേ എം.വി.ഡിക്ക് പരാതി നൽകിയതിലുള്ള മുൻവിരോധത്തെ തുടർന്ന് മണികണ്ഠനെ തടഞ്ഞുനിർത്തി മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
