വേങ്ങരയിൽ രണ്ടുകിലോ കഞ്ചാവും 32 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ

September 24, 2026 - By MalappuramMedia

വേങ്ങര: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വേങ്ങരയിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം കഞ്ചാവും 32 ഗ്രാമോളം മെത്താംഫിറ്റമിനും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

വേങ്ങര അരിക്കുളം വലിയപറമ്പിൽ വീട്ടിൽ വി.പി. മുഹമ്മദ് സവാദ് (26), തെക്കിൽപറമ്പിൽ വീട്ടിൽ മുഹമ്മദ് സഫീർ (22) എന്നിവരാണ് പിടിയിലായത്.

സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇന്റലിജൻസ് വിഭാഗത്തോടൊപ്പം വേങ്ങര ചാത്തംകുളത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് മയക്കുമരുന്നിന് പുറമെ 2,00,310 രൂപയും കണ്ടെടുത്തു.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതികളെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക് അറിയിച്ചു.

Category: വേങ്ങര

Recent

Load More