വെട്ടിച്ചിറ കമ്പിവളപ്പിൽ ചന്ദനം മുറിക്കുന്നതിനിടെ രണ്ടുപേരെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി
ആതവനാട് : വെട്ടിച്ചിറ കമ്പിവളപ്പിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് ചന്ദനം മുറിക്കുന്നതിനിടെ രണ്ടുപേരെ വനപാലകർ പിടികൂടി. ഒതുക്കുങ്ങൽ സ്വദേശികളായ മൂട്ടപറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽസലാം എന്നിവരാണ് പിടിയിലായത്.
കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. നുജൂമിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് നടപടി സ്വീകരിച്ചത്.
മുറിച്ച ചന്ദനത്തിന് ഏകദേശം 100 കിലോഗ്രാം തൂക്കമുണ്ടെന്ന് വനപാലകർ അറിയിച്ചു. സ്വകാര്യവ്യക്തിക്ക് പണം നൽകിയാണ് ചന്ദനം മുറിച്ചതെന്നും വൈദ്യശാലകളിലേക്ക് എത്തിക്കുന്നതിനായാണ് ചന്ദനം വെട്ടിയതെന്നുമാണ് പ്രതികൾ വനപാലകർക്ക് നൽകിയ മൊഴി.സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടരുകയാണ്.
