ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

October 08, 2026 - By Malapuram

തവനൂർ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തവനൂർ കരുവാട്ടിൽപടി അഞ്ജനയുടെ മകൻ ജവാസ് (28) ആണ് മരിച്ചത്.

പൊന്നാനിയിലെ സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെയാണ് അപകടം. മുരുടാവിൽപ്പടി ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജവാസിന് ഗുരുതരമായി പരുക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Category: തവനൂർ

Recent

Load More