പാങ്ങിലെ മിടുക്കികൾ ഇത്തവണയും കേരള ജേഴ്സിയണിയും

October 01, 2026 - By Malapuram

പാങ്ങ്: കൊളത്തൂർ സബ് ജൂനിയർ, ജൂനിയർ ഗേൾസ് ഹോക്കി മത്സരങ്ങളിൽ ജി.എച്ച്.എസ്.എസ്. പാങ്ങിലെ വിദ്യാർഥിനികൾ ഇത്തവണയും കേരള സ്കൂൾ ടീമിൽ ഇടം നേടി. സബ് ജൂനിയർ വിഭാഗത്തിൽ നാദിയ ലിയയും ജൂനിയർ വിഭാഗത്തിൽ അമൃതയുമാണ് കേരള ടീമിന്റെ ഭാഗമായത്.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ നാദിയ ലിയയും പ്ലസ് വൺ വിദ്യാർഥിനിയായ അമൃതയും പാങ്ങ് സ്കൂളിന്റെ കേരള ടീമിലെ സ്ഥിരം സാന്നിധ്യത്തിന്റെ തുടർച്ചയായാണ് ടീമിലെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാങ്ങ് സ്കൂളിലെ വിദ്യാർഥികൾ കേരള ടീമിൽ സ്ഥിരമായി ഇടം നേടുന്നുണ്ട്.
പി. ഷാരൂൺ, അതുൽ ചന്ദ്രൻ എന്നിവർ പരിശീലകരും അരിക്കത്ത് ഷാഫി സഹപരിശീലകനുമാണ്.
സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ ഡിസംബർ 20 മുതൽ 24 വരെ ഗ്വാളിയറിലും, ജൂനിയർ വിഭാഗം മത്സരങ്ങൾ ഡിസംബർ 18 മുതൽ 22 വരെ ലുധിയാനയിലും നടക്കും. പാങ്ങ് സ്കൂളിന്റെ അഭിമാന നേട്ടത്തിൽ നാട്ടുകാരും അധ്യാപകരും സന്തോഷത്തിലാണ്.

Category: മങ്കട

Recent

Load More