കൊണ്ടോട്ടിയിൽ സ്കൂട്ടറിൽ കടത്തിയ 25 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

October 08, 2026 - By MalappuramMedia

മലപ്പുറം: കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 25,66,800 രൂപയുടെ ഹവാല പണം പിടികൂടി. കാവനൂർ മഠത്തിൽവീട്ടിൽ ഹാരിസ് (38) ആണ് പിടിയിലായത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഹാരിസ് സഞ്ചരിച്ച സ്കൂട്ടർ പരിശോധിച്ചപ്പോൾ രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു.

Recent

Load More