കുറ്റിപ്പുറത്ത് കുറുനരിയുടെ ആക്രമണം; രണ്ടു പേർക്ക് പരുക്ക്

October 09, 2026 - By Malapuram

കുറ്റിപ്പുറം: കുറുനരിയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ചെല്ലൂർ അത്താണി സ്വദേശികളായ ജസീന (33), സൈബു (40) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും തിരൂർ ജില്ലാ ആശുപത്രിയിലും കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി.

കുട്ടിക്കും മറ്റൊരു സ്ത്രീക്കും കുറുനരിയുടെ കടിയേറ്റതായി വിവരമുണ്ട്. ജസീനയുടെ കാലിൽ മുട്ടിന് താഴെയാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ജസീന തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണം നടത്തിയ കുറുനരിയെ നാട്ടുകാർ തല്ലിക്കൊന്നു.

Recent

Load More