എടവണ്ണ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

October 11, 2026 - By North Malappuram

എടവണ്ണ: കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് കൂടി പരിക്കേറ്റു.

പള്ളിയിൽ നമസ്കാരത്തിനെത്തിയവർക്കു നേരെയാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പരിക്കേറ്റ പി.ടി. മുഹമ്മദലി, കുനിയമണ്ണൻ ഹമീദ്, വി.പി. അബ്ദുള്ള എന്നിവർ ചികിത്സയിലാണ്.

ആക്രമണം നടത്തിയ കാട്ടുപന്നിയെ പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടി. വിവരമറിഞ്ഞ് എടവണ്ണ പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫാത്തിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ജനവാസ മേഖലകളിൽ വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Category: ഏറനാട്

Recent

Load More