എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

September 24, 2026 - By North Malappuram



മഞ്ചേരി: എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പയ്യനാട് നെല്ലിക്കുത്ത് ഉൽപ്രക്കാട് വലിയപീടികക്കൽ മുഹമ്മദ് ഇർഷാദ് ഷാദിനെ (27) ആണ് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് ഇർഷാദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. പ്രതിയിൽനിന്ന് ഒരു മൊബൈൽ ഫോണും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മഞ്ചേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് ദാസ്, പി. സഫീറലി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷബീർ അലി, ഷഹദ് ഷരീഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ. ശ്രുതി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Recent

Load More