കുറ്റിപ്പുറത്ത് 25 ലക്ഷം രൂപയുടെ ലഹരി വേട്ട ; തിരൂർ സ്വദേശി പിടിയിൽ

July 13, 2026 - By MalappuramMedia

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ലക്ഷകണക്കിന് രൂപയുടെ ലഹരി വേട്ട.തിരൂർ സ്വദേശി പിടിയിൽ.തിരൂർ കൂട്ടായി സ്വദേശി കൂവക്കാട് മുഫസിർ (33)നെയാണ് കുറ്റിപ്പുറം സിഐ കെമണികണ്ഠൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.
25 ലക്ഷം രൂപയുടെ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. ബംഗ്ലൂരിൽ നിന്നും കടത്തികൊണ്ടു വന്ന മയക്കുമരുന്ന് ശേഖരമാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് പ്രതി സഞ്ചരിച്ച കാർ തടഞ്ഞുപിടികൂടിയത്.

കുറ്റിപ്പുറം മഞ്ചാടിയിൽ ഇന്നലെ വൈകീട്ട് 6 മണി ഓടെയാണ് സംഭവം.അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. ഇതിനു ശേഷം ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കും. മലപ്പുറം ഡാൻസഫ് സിനീയർ സിവിൽ പൊലിസ് ഓഫസർ ദിനേശ്, സലിം, രഞ്ജിത്ത്, ജസീർ, പെരിന്തൽമണ്ണ ഡാൻസഫ് സംഘത്തിലെ കൃഷ്ണകുമാർ, ദിനേശ്, മനോജ് കുമാർ, പ്രഭുൽ, തിരൂർ ഡാൻസഫ് സംഘത്തിലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, സരീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു

 

Recent

Load More