കല്ലിങ്ങപറമ്പ് സ്കൂളിൽ വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെ അറസ്റ്റ് ചെയ്തു

July 11, 2026 - By MalappuramMedia



ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്



തിരൂർ : കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ വടകര സ്വദേശി ബൽരാജിനെ അറസ്റ്റ് ചെയ്തു.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകൻ്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കയ്യിൻ്റെ എല്ല് പൊട്ടിയെന്നാണ് പരാതി.
അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച കല്ലിങ്ങപറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.

അടി കിട്ടിയ വിദ്യാർത്ഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നു. അധ്യാപകനെ പേടിയാണെന്നും വിദ്യാർത്ഥി പറഞ്ഞു.

Category: തിരൂർ

Recent

Load More