സംസ്ഥാനത്ത് ഒന്നാമതായി മലപ്പുറം; കെഫോണ്‍ കണക്ഷനുകള്‍ 36,000 പിന്നിട്ടു

July 10, 2026 - By MalappuramMedia

 

മലപ്പുറം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെഫോണിന് മലപ്പുറം ജില്ലയില്‍ ശ്രദ്ധേയമായ മുന്നേറ്റം. വീടുകള്‍, ഓഫീസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ കെഫോണ്‍ സേവനത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയും മിതമായ നിരക്കില്‍ അതിവേഗവും വിശ്വസനീയവുമായ ഇന്റർനെറ്റ് ലഭ്യമാക്കുന്നതുമാണ് ഈ വളർച്ചയ്ക്ക് കരുത്താകുന്നത്.

കെഫോണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 36,039 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ട് ജില്ലയില്‍ ആകെ 3,560 ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇതിനോടകം സൗജന്യ കെഫോണ്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 395 ലോക്കല്‍ നെറ്റ്വർക്ക് ഓപ്പറേറ്റർമാർ (LNPs) കെഫോണുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നു.

പുതിയ ഗാർഹിക കണക്ഷനുകള്‍ക്കായി ‘എന്റെ കെഫോണ്‍’ മൊബൈല്‍ ആപ്പിലൂടെയോ ഔദ്യോഗിക വെബ്സൈറ്റായ www.kfon.in വഴിയോ രജിസ്റ്റർ ചെയ്യാം. കൂടാതെ 1800 570 4466 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും രജിസ്ട്രേഷൻ നടത്താം. കെഫോണ്‍ പ്ലാനുകളും ഓഫറുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി 90616 04466 എന്ന വാട്സ്‌ആപ്പ് നമ്പറിലേക്ക് ‘KFON Plans’ എന്ന് സന്ദേശം അയച്ചാല്‍ ലഭ്യമാകും.

Recent

Load More