എംഡിഎംഎയുമായി 17കാരി ഉൾപ്പെടെ മൂന്നുപേരെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

July 10, 2026 - By MalappuramMedia

 

കൽപ്പകഞ്ചേരി: എം.ഡി.എം.എ. കൈവശം സൂക്ഷിച്ച കേസിൽ 17 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്നുപേരെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വാളക്കുളം താഴെകോഴിച്ചേന പാടഞ്ചേരി വീട്ടിൽ മുഹമ്മദ് ശാനിൽ (25), ചെറുവന്നൂർ എളങ്കൂർ കൊയിലാണ്ടി വീട്ടിൽ അനസ് (26), 17 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് പിടിയിലായത്.

മമ്മാലിപ്പടിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് ഇവരിൽ നിന്ന് എം.ഡി.എം.എ. കണ്ടെത്തിയത്. മമ്മാലിപ്പടിയിൽ നിന്ന് ലഹരിമരുന്ന് വാങ്ങി മടങ്ങുന്നതിനിടെയായിരുന്നു ഇവർ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. മുഹമ്മദ് ശാനിലിനെയും അനസിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 17 വയസ്സുള്ള പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടു.
കൽപ്പകഞ്ചേരി സബ് ഇൻസ്പെക്ടർ മൻസൂറിന്റെയും അഡീഷണൽ എസ്.ഐ. പ്രതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Category: തിരൂർ

Recent

Load More