തിരൂർ പോളിടെക്നിക്കിൽ ജൂലൈ 12ന് സൗജന്യ മെഗാ തൊഴിൽമേള

July 10, 2026 - By MalappuramMedia



തിരൂർ: സിപിഡി. കൗൺസിൽ കേരളയുടെ നേതൃത്വത്തിൽ തിരൂർ എസ്.എസ്.എം. പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റുകൾ, സ്റ്റുഡന്റ്സ് യൂണിയൻ, പ്ലേസ്‌മെന്റ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 12ന് (ഞായർ) എസ്.എസ്.എം. പോളിടെക്നിക് കോളേജ് ക്യാമ്പസിൽ സൗജന്യ മെഗാ തൊഴിൽമേള സംഘടിപ്പിക്കും.

എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി, ബി.ടെക്., പി.ജി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 18 മുതൽ 30 വയസ്സ് വരെയുള്ളവർക്കാണ് അവസരം. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ജൂലൈ 12ന് രാവിലെ 9 മണിക്ക് എസ്.എസ്.എം. പോളിടെക്നിക് കോളേജ് ക്യാമ്പസിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 9447383091, 7592080959.

Recent

Load More