പൊന്നാനി ബലാസംഗ കേസ്; മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ  കേസെടുക്കാൻ കോടതി നിർദ്ദേശം

July 09, 2026 - By MalappuramMedia


പൊന്നാനി: പൊന്നാനി ബലാത്സംഗ കേസിൽ മൂന്ന് മുൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

2022-ൽ പരാതിയുമായി പൊന്നാനി പോലീസ് സ്റ്റേഷനിലെത്തിയ അതിജീവിതയെ അന്നത്തെ എസ്.എച്ച്.ഒ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. തുടർന്ന് പരാതി അറിയിക്കാൻ തിരൂർ ഡി.വൈ.എസ്.പി.യെ സമീപിച്ചപ്പോഴും, പിന്നീട് വീട്ടിലെത്തിയ ഡി.വൈ.എസ്.പി.യും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു.

ഈ കേസിൽ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച ശേഷമാണ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്.

നേരത്തെ, മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, തിരൂർ മുൻ ഡി.വൈ.എസ്.പി. ബെന്നി വി.വി., പൊന്നാനി മുൻ സി.ഐ. വിനോദ് എന്നിവർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പോലീസ് റിപ്പോർട്ട് പരിഗണിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ആ സുപ്രീംകോടതി ഉത്തരവിന്റെ തുടർച്ചയായാണ് ഇപ്പോൾ പൊന്നാനി മജിസ്ട്രേറ്റ് കോടതി മൂന്ന് മുൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്.

Recent

Load More