നിലമ്പൂരിൽ വീട്ടുപരിസരത്ത് കാട്ടാനയുടെ അഴിഞ്ഞാട്ടം; വീടിന്റെ മതിലും ഗേറ്റും തകർത്തു
നിലമ്പൂർ : നിലമ്പൂർ പെരുമ്പത്തൂരില്‍ ഇറങ്ങിയ കാട്ടാന കനത്ത നാശം വീട്ടു പരിസരത്ത് ഉണ്ടാക്കി. വീടിന്റെ ഗേയ്റ്റും മതിലും തകർത്തു. പെരുമ്പത്തൂർ ആലോടി നാലകത്ത് ഹൈദ്രാലിയുടെ വീടിന്റെ മതിലും ഗേറ്റും തകർത്ത് വീട്ടുവളപ്പിലെ കൃഷിയും നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരെ അവിടെ നിലയുറപ്പിച്ചു.
ആറു മാസം മുൻപും ഹൈദ്രാലിയുടെ വീടിന്റെ മതിലും ഗേയ്റ്റും തകർത്തിരുന്നു. എന്നാല്‍, നഷ്ടപരിഹാരം കണക്കാക്കേണ്ടത് തമ്മില്‍ വനം വകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കം മൂലം ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് ഹൈദ്രാലി പുനർനിർമിച്ച മതിലും ഗേറ്റും വീണ്ടും കാട്ടാന ചവിട്ടി തകർത്തത്. കാനകുത്ത് വനമേഖലയില്‍നിന്നു കാഞ്ഞിരപുഴ നീന്തി കടന്നാണ് കാട്ടാനകള്‍ എത്തുന്നത്. ജനവാസ മേഖലയില്‍ രാത്രിയോടെ കാട്ടാനകള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം സോളാർ വൈദ്യുത തൂക്കു വേലി തകർത്തു കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു
