ഡിവൈഎഫ്ഐ 16-ാം ജില്ലാ സമ്മേളനം സമാപിച്ചു; പി ഷബീർ പ്രസിഡന്റ് കെ ശ്യാംപ്രസാദ് സെക്രട്ടറി

July 09, 2026 - By MalappuramMedia

 

വണ്ടൂർ: പോരൂരിലെ പുഷ്പൻ നഗറിലെ (ചെറുകോട് ടികെഎം കൺവെൻഷൻ സെന്റർ) രണ്ട് ദിവസങ്ങളിലായി നടന്ന ഡിവൈഎഫ്ഐയുടെ 16-ാം ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസം ചർച്ച, ചർച്ചയ്ക്കുള്ള മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടന്നു.

ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി മൂന്ന് ട്രാൻസ്‌ജെൻഡർമാർ ഉൾപ്പെടെ 375 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ബ്ലോക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 38 പേർ ചർച്ചയിൽ പങ്കാളികളായി.

ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, സംസ്ഥാന ട്രഷറർ എസ്ആർ അരുൺ ബാബു, എം വിജിൻ എംഎൽഎ, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ, ഗ്രീഷ്മ അജയഘോഷ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

സമ്മേളനത്തിൽ 53 അംഗ ജില്ലാ കമ്മിറ്റിയും 15 അംഗ സെക്രട്ടേറിയറ്റും തെരഞ്ഞെടുത്തു.

ഭാരവാഹികൾ: പി. ഷബീർ (പ്രസിഡന്റ്), രതീഷ് കീഴാറ്റൂർ, ഇ. അഫ്സൽ, എ. സിദ്ദിഖ് (വൈസ് പ്രസിഡന്റുമാർ), കെ. ശ്യാംപ്രസാദ് (സെക്രട്ടറി), എൻ.എം. ഷഫീഖ്, ഇ. ലിനീഷ്, പി. സൈഫുദ്ദീൻ (ജോയിന്റ് സെക്രട്ടറിമാർ), തേജസ് കെ. ജയൻ (ട്രഷറർ).

Recent

Load More