കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി യൂണിറ്റ് സമ്മേളനം നാളെ

July 08, 2026 - By MalappuramMedia

 

​വളാഞ്ചേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ വളാഞ്ചേരി യൂണിറ്റ് സമ്മേളനം ജൂലൈ 9 വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് വളാഞ്ചേരി ബസ് സ്റ്റാൻഡിന് സമീപമുള്ള ചൈതന്യ ബിൽഡിംഗിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

​സമിതി മലപ്പുറം ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി അബു താഹിർ, ഏരിയ പ്രസിഡന്റ് സി അബ്ദുൽ കരീം, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് എം പി, ശോഭന സി എൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

Recent

Load More