തിരൂരിൽ വീടുകൾ ആക്രമിച്ച ലഹരിസംഘത്തിലെ രണ്ടു പേർ പിടിയിൽ

July 05, 2026 - By MalappuramMedia

 

തിരൂർ : ഫുട്ബോൾ കളി കാണുന്ന സ്ഥലത്ത് ലഹരിസംഘം നടത്തിയ അക്രമത്തിൽ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റുചെയ്തു. ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. ചിറയ്ക്കലങ്ങാടിയിലെ സനൽ (32), ചാവക്കാട് സ്വദേശി നബീൽ (28) എന്നിവരെയാണ് പിടികൂടിയത്. പൊന്നാനിയിൽ ഒളിവിൽ കഴിയുമ്പോഴാണ് നബീൽ പോലീസിൻ്റെ വലയിലാകുന്നത്. വെള്ളിയാഴ്ച പുലർച്ചെ ലഹരി സംഘം നടത്തിയ അക്രമത്തിൽ സഹോദരങ്ങളായ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ അക്രമികൾ മൂന്നു വീടുകളുടെ ജനലു കളും ആറു വാഹനങ്ങളും അടിച്ചുതകർത്തിരുന്നു.

ചിറയ്ക്കലങ്ങാടിയിലെ പുലാക്കൽ കുഞ്ഞുമുഹമ്മദിൻ്റെ മക്കളായ റസാഖ്, അഷ്റഫ്, ഫൈസൽ എന്നിവർക്കാണ് പരി lക്കേറ്റത്. ചിറയ്ക്കലങ്ങാടിയിലെ സ്റ്റാച്യൂസ് കോംപ്ലക്സിൽ ലോകകപ്പ് ഫുട്ബോൾ മത്സരം ടെലിവിഷനിൽ കണ്ടുകൊണ്ടിരിക്കുക lയായിരുന്ന കുട്ടികളടക്കമുള്ളവരെയാണ് ആദ്യം ലഹരിസംഘം നേരിട്ടത്. കളികാണുന്ന സ്ഥലത്ത് ടി.വി.യും അനുബന്ധ ഉപകരണങ്ങളും ഇവർ കേടുവരുത്തി. തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കല്ല് ലോഡ് വരുന്നത് പ്രതീക്ഷിച്ച് ഫുട്ബോൾമത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ചുമട്ട് തൊഴിലാളിയായ അഷ്റഫിനെ യാണ് ലഹരിസംഘം ആദ്യം മർദ്ദി ച്ചത്. തുടർന്ന് അഷ്റഫ് വിവരം അറിയിച്ചതനുസരിച്ച് സഹോദരങ്ങളായ റസാഖും ഫൈസലും അഷ്റഫിൻ്റെ മകൻ ഫായിസും സംഭവസ്ഥലത്ത് എത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. വടിവാൾ, ഇരുമ്പുപൈപ്പ് എന്നീ മാരകായുധങ്ങൾ പ്രതികൾ ഉപയോഗിച്ചിരുന്നു. എസ്.ഐ .മാരായ എൻ.ആർ. സുജിത്ത്, നസീർ തിരൂർക്കാട്, ബിജോ വർ ഗീസ്, അനീഷ് പ്രദീപ് ഷിനോയ് ജോബിഷ് എന്നിവരുടെ നേതൃ ത്വത്തിലാണ് പ്രതികളെ പിടികൂ ടിയത്.

Category: തിരൂർ

Recent

Load More