വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മലപ്പുറം: വേങ്ങര പരപ്പില്‍പ്പാറ സ്വദേശി കല്ലിടുമ്പില്‍ പിലാക്കല്‍ നാസർ (55) ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. 28 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അല്‍ഖുംറയില്‍ അല്‍അമല്‍ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ. ഭാര്യ: ഫെമിന. മക്കള്‍: നിബ്രാസുല്‍ ഹഖ്, നിയാസുല്‍ ഹഖ്, നിഹാല, സഹോദരങ്ങള്‍: പരേതനായ അലവികുട്ടി, അബ്‌ദുല്‍ സലാം, ശംസുദ്ധീൻ, സൈനബ, സഫിയ. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ .
