മമ്പാട് സ്വദേശിയായ പ്രവാസി യുവാവ് സഊദി അറേബ്യയിലെ റിയാദില് അന്തരിച്ചു
മലപ്പുറം: സ്വദേശിയായ പ്രവാസി യുവാവ് സഊദി അറേബ്യയിലെ റിയാദില് അന്തരിച്ചു. മമ്പാട് അശോക റോഡ് സ്വദേശി പരേതനായ പനയംതൊടിക സൈതലവി കാക്കയുടെ മകന് റസല് എന്ന കുഞ്ഞാന് (45) ആണ് മരിച്ചത്.
മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഹസീന ജാസ്മിന്. റീമ, ബൈസ റസല് എന്നിവരാണ് മക്കള്.
തുടര് നടപടികളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്ഫെയര് വിങ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല് കണ്വീനര് റിയാസ് തിരൂര്ക്കാട്, പരേതന്റെ സഹോദരന് ഷറഫുദ്ധീന് എന്നിവരും രംഗത്തുണ്ട്. നിയമനടപടികള് പൂര്ത്തിയാക്കിയ ശേഷം മയ്യിത്ത് റിയാദില് തന്നെ മറവ് ചെയ്യും
